തിരുവനന്തപുരം: മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്
സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. നന്മയുടെ ഭാഗത്താണ് ലത്തീന്‍ സഭ എന്നും നിന്നിട്ടുള്ളത്. ഈ പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പരിപാടി കഴിഞ്ഞതിന് ശേഷം വി ഡി സതീശന്‍ മാധ്യമങ്ങളെ കണ്ടു. കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് പ്രതിപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണിയുണ്ട്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പെ തങ്ങള്‍ സംസാരിച്ചതാണ്. അവരുമായി സമരം ചെയ്യുന്നത് മൂന്ന് തവണ ആലോചിക്കണം. സര്‍ക്കാരുമായി യോജിച്ച് സമരത്തിന് ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഭരണകക്ഷിയിലെ അധ്യാപക സംഘടനയിലെ ആളുകളാണ്. മണിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് മൗനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: