തിരുവനന്തപുരം: മംഗലാപുരത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്.
സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പൊലീസിന്റെ നിര്‍ദേശമാണോ സ്‌കൂള്‍ അധികൃതരുടേതാണോ എന്നതില്‍ വ്യക്തതയില്ല. പ്രിന്‍സിപ്പാളാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച 3.55നാണ് സ്‌കൂളിന്റെ 46-ാം വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്.
Content Highlight: Ban imposed for wearing black dress in program attended by governor in Mangalore