സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല; ഹക്കീം ഫൈസി ആദൃശ്ശേരി

സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു

dot image

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് സെന്റര്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല അല്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. സിഐസി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷക സംഘടനയല്ല. സെനറ്റിലും സിന്‍ഡിക്കേറ്റിലും സ്ത്രീകളെ ഉള്‍പ്പെടുത്തരുതെന്ന സമസ്തയുടെ നിര്‍ദേശം പ്രായോഗികമല്ല. സമസ്തയുടെ ശൈലികളില്‍ മാറ്റം വേണമെന്നും ഹക്കീം ഫൈസി അഭിപ്രായപ്പെട്ടു.

പുരോഗമന ചിന്താഗതിയുള്ളവരെ സമസ്ത മുശാവറയില്‍ ഉള്‍പ്പെടുത്തണം. സമ്‌സതയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സിഐസി പ്രവര്‍ത്തിക്കുന്നത്. സലഫിയെന്ന് മുദ്രകുത്തി സുന്നിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ഹക്കിം ഫൈസി ആദൃശ്ശേരി പറഞ്ഞു.

'സിഐസി ഭരണഘടന അനുസരിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ സെനറ്റ്, സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ പങ്കെടുക്കും. പങ്കെടുക്കരുതെന്ന് പറഞ്ഞ് ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. ശൈലീ മാറ്റം ആവശ്യമാണ്. ആശയവും ആദര്‍ശവും അംഗീകരിച്ച് പ്രവര്‍ത്തിക്കണം', ഹക്കിം ഫൈസി ആദൃശ്ശേരി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

സിഐസി-സമസ്ത തര്‍ക്കത്തിനിടെയാണ് ആദൃശ്ശേരിയുടെ പ്രതികരണം. സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന ഹക്കീം ഫൈസിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. സമസ്തയെ ശുദ്ധീകരിക്കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നുവെന്നും സമ്‌സ്ത ഓഫീസിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജോലിക്കാരുണ്ടെന്നുമായിരുന്നു പരിഹാസം.

Content Highlights: CIC is not a faction organization under Samasta hakeem faizy adrisseri

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us