'സംഭവിച്ചു കഴിഞ്ഞല്ലോ, നിഷേധിക്കുന്നില്ല'; പ്രതിരോധ പ്രവർത്തനം വൈകിയത് അന്വേഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി

'ജനങ്ങളുടെ രോഷം മനസിലാക്കുന്നു, അവരുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്'

dot image

കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ടെൻഡർ നടപടി പൂർത്തിയാക്കിയതാണ്. പ്രതിരോധ പ്രവർത്തനം പൂർത്തിയാക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നതാണ്. എന്നാൽ നിർദേശം നടപ്പിലാകാൻ വൈകിയതിൻ്റെ കാരണം അന്വേഷിക്കുമെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.

'കുട്ടമ്പുഴ ഭാഗത്തുണ്ടായ ദാരുണ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. പ്രതിരോധ പ്രവർത്തനം നടത്തുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നേരത്തെ കൊടുത്തു കഴിഞ്ഞതാണ്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ പെട്ടെന്ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ജനങ്ങളുടെ രോഷം മനസിലാക്കാവുന്നതാണ്.

അവരുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടിയാണ് സ്വീകരിക്കേണ്ടത്. അതിന് ജില്ലാ കളക്ടര്‍മാരുമായും മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യേഗസ്ഥരുമായും ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. ആന അവിടെ ഉണ്ടായല്ലോ. സംഭവിച്ച് കഴിഞ്ഞല്ലോ. അത് നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ ആനയുണ്ടെന്നും ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്. നാട്ടുകാരുടെ ആശങ്കകള്‍ ന്യായമാണ്. അത് ഇല്ലാതാക്കാൻ വേണ്ട നടപടി സ്വീകരിക്കും', മന്ത്രി പറഞ്ഞു.

കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിലായിരുന്നു സംഭവം. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന. പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് പ്രതിഷേധം. മൃതദേഹം എടുക്കാനും നാട്ടുകാർ അനുവദിക്കുന്നില്ല. കൂലിപ്പണിക്കാരനാണ് എൽദോസ്

Content Highlight: AK Saseendran says will take measures after youth died of wild elephant attack in Kothamangalam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us