കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ഗേൾസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കണ്ടെത്തി. ടൗൺ സ്റ്റേഷൻ പരിധിയിലെ ഒരു ഡോക്ടറുടെ വീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പൊലീസെത്തിയപ്പോൾ ഓടി ഡോക്ടറുടെ വീട്ടിൽ കയറുകയായിരുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്. ചേവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.
Content Highlights: Missing children found from Vellimadukunn Government Girls Home, Kozhikode