മഴയും വെയിലും കൊണ്ട് ഓടിയാലും പെെസയില്ല; സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം

dot image

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും.


കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

1-തൊഴിലാളികള്‍ക്ക് ഓര്‍ഡര്‍ അസൈന്‍ ആകുന്നത് മുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊത്തം ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ 10 രൂപയുമാക്കി നിശ്ചയിക്കുക. (നിലവിലെ ഇന്‍സെന്റീവ് നിലനിര്‍ത്തികൊണ്ട്, ഇത് ഇന്‍സ്റ്റമാര്‍ട്ടുകള്‍ക്കും ബാധകം ആയിരിക്കണം.

2- കമ്പനി ക്രിറ്റീരിയ അനുസരിച്ച് ഫുള്‍ടൈം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം ഗ്യാരണ്ടി 1250 രൂപ നല്‍കുക

3- മര്‍ട്ടി ഓര്‍ഡറില്‍ രണ്ടാമത്തെ ഓര്‍ഡറിന് ഓര്‍ഡര്‍ പേ ആദ്യത്തെ മൂന്നുകിലോ മീറ്റര്‍ 30 രൂപ നല്‍കുകയും തുടര്‍ന്നുള്ള കിലോമീറ്റര്‍ 10 രൂപ വെച്ചും നല്‍കുക.

4- അഞ്ച് കിലോമീറ്റര്‍ മുകളിലുള്ള എല്ലാ ഓര്‍ഡറുകള്‍ക്കും റിട്ടേണ്‍ ബോണസ് നിര്‍ബന്ധമായും ഉടന്‍ നടപ്പാക്കണം

5- സാലറി സ്ലിപ്പ് നല്‍കുക, പ്രതിവര്‍ഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക

6-പേയ്‌മെന്റ് സ്ട്രക്ചറില്‍ മാറ്റം വരുത്തുന്ന പക്ഷം തൊഴിലാളി സംഘടനകളും ആയി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക

7-ലൊക്കേഷന്‍ മാപ്പില്‍ കൃത്രിമം ചെയ്യുന്നത് അവസാനിപ്പിക്കുക

8-ബ്ലോക്ക് ചെയ്യുന്ന എല്ലാ ഐഡികളും ആക്ടിവേറ്റ് ചെയ്യുക

9- ജോലി ചെയ്യുന്ന തൊഴിലാളി മരണപ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് തുക മൂന്നുമാസത്തെ കാലാവധിക്കുള്ളില്‍ നോമിനിക്ക് അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷം എന്നത് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയും ലോസ് ഓഫ് പേ കൃത്യമായി തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

10- ഇന്‍സ്റ്റാമാര്‍ട്ടില്‍ ടോയ്‌ലറ്റ് സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, വിശ്രമിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പാക്കുക, എല്ലാ ഓര്‍ഡറുകള്‍ക്കും വെയിറ്റിംഗ് ചാര്‍ജ് നല്‍കുക, ഇന്‍സ്റ്റാമാര്‍ട്ട് ഡമ്മി ഓര്‍ഡര്‍ ഒഴിവാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

Content Highlights: Swiggy Workers to go on indefinite strike

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us