ബിവറേജസിന് മുന്നിലെ തർക്കത്തിൽ പക; യുവാവിനെ കാർ കയറ്റിക്കൊന്നു

റാന്നി ബിവറേജസ് ഔട്ലെറ്റിന് മുൻപിൽ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു

dot image

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ബിവറേജസ് ഔട്ലറ്റിലുണ്ടായ തർക്കം കലാശിച്ചത് യുവാവിന്‍റെ ജീവനെടുത്തുകൊണ്ട്.

28 വയസ്സുള്ള റാന്നി സ്വദേശി അമ്പാടി സുരേഷിനെ കാർ കയറ്റിക്കൊന്നു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം.

റാന്നി ബിവറേജസ് ഔട്ലെറ്റിന് മുൻപിൽ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഭീഷണി മുഴക്കിയും മറ്റും ഇവർ പിരിഞ്ഞുപോയി. തുടർന്ന് മക്കപ്പുഴയില്‍ വെച്ച് ഇരു സംഘങ്ങളും വീണ്ടും ഏറ്റുമുട്ടി. തുടർന്ന് തർക്കം മൂർച്ഛിച്ചതോടെ അമ്പാടിയുടെ മുകളിലൂടെ എതിർ സംഘം കാറോടിച്ച് കയറ്റുകയായിരുന്നു.

റാന്നി ബിവറേജസിന് മുമ്പിൽ നടന്ന തർക്കമാണ് എല്ലാറ്റിനും തുടക്കമിട്ടത്. എന്നാൽ ആ സംഘർഷം നടക്കുമ്പോൾ അമ്പാടി ഉണ്ടായിരുന്നുമില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്. തുടർന്ന് മിഥുൻ്റെ വീട്ടിൽ അജോയ് അന്വേഷിച്ച് ചെന്നിരുന്നു. ധൈര്യമുണ്ടെങ്കിൽ പുറത്ത് വരാൻ അജോയ് ഫോണിൽ മിഥുനെ വെല്ലുവിളിച്ചു. എന്നാൽ മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടർന്നാണ് മക്കപ്പുഴയിൽ വെച്ച് ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതും അമ്പാടി കൊല്ലപ്പെട്ടതും.

അമ്പാടിക്ക് അപകടം സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ റാന്നി മാർത്തോമ്മാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോളാണ് ബിവറേജസിന് മുൻപിലെ തർക്കത്തെക്കുറിച്ച് വിവരം ലഭിച്ചത്. റാന്നി ചേത്തയ്ക്കലിൽ നിന്നും ഇടിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളായ അജോയ് , അരവിന്ദ്, ശ്രീകുട്ടൻ എന്നിവർ ഒളിവിലാണ്.

Content Highlights: Youth killed after a group ran car over him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us