'കേരള മോഹൻ ഭാഗവതാണ് പി മോഹനൻ, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് ബോൾ ഇട്ടു കൊടുത്തു'; അബിൻ വർക്കി

'മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചയാളാണ് പി മോഹനൻ'

dot image

കോഴിക്കോട്: മെക് സെവൻ വിവാദത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. പി മോഹനൻ കേരള മോഹൻ ഭാഗവതാണെന്നും ഈ വിവാദത്തിലൂടെ ആർഎസ്എസിന്റെ കോർട്ടിലേക്ക് ബോള് ഇട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അബിൻ വർക്കി പറഞ്ഞു.

മെക് സെവൻ ഒരു സ്വതന്ത്ര കൂട്ടായ്മയാണെന്നും അബിൻ വർക്കി പറഞ്ഞു. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചയാളാണ് പി മോഹനൻ. അദ്ദേഹം കേരളത്തിന്റെ മോഹൻ ഭാഗവതാണ്. ഈ വിവാദത്തിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കി, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് മോഹനൻ ബോൾ ഇട്ടുകൊടുത്തു. പി മോഹനനും കുടുംബവും ആർ എസ് എസിൻ്റെ സ്പൈയിംഗ് ഏജന്റുമാരാണെന്നും സംഘപരിവാർ നിലപാട് മൂലം ആർഎസ്എസിന് പ്രചാരണം നടത്താൻ അവസരം ഒരുക്കിയെന്നും അബിൻ വർക്കി പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിൽ ശരിയായ അന്വേഷണം നടത്തിയാൽ അത് പി മോഹനൻ്റെ വീട്ടിലെത്തുമെന്നും അബിൻ വിമർശിച്ചു. മെക് സെവനിന്റെ വ്യായാമത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.

വിവാദങ്ങള്‍ തുടരുന്നതിനിടെ കോഴിക്കോട് കോതിയില്‍ ഇന്ന് മെക് സെവന്‍ പുതിയ ബാച്ച് തുടങ്ങി. രാവിലെ 6.30 ന് കോഴിക്കോട് കോര്‍പറേഷനിലെ പ്രതിപക്ഷ ഉപനേതാവ് എസ് കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മെക് സെവന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ ആരംഭിച്ചു.

Content Highlights: Abin Varkey against P Mohanan at Mec7 Controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us