കോഴിക്കോട്: ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം അവസാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനും ലഭ്യമായ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുമാണ് തീരുമാനം. എംഎസ് സൊല്യൂഷൻസ് ഉടമ എംഎസ് സുഹൈബിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യില്ല.
ഇന്നലെയാണ് ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയിയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് അന്വേഷണം.
സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം.ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എം സ് സൊല്യൂഷന്‍സ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്‍സ് അറിയിച്ചിരുന്നു.
Content Highlights: FIR not soon on question paper leak