വരുന്നു സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷ; പി എസ് സിയിൽ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാർ

ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനമാണ് തയ്യാറായത്.

dot image

തിരുവനന്തപുരം: കേരള പി എസ് സിയിൽ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി. സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനമാണ് തയ്യാറായത്. ഗസറ്റിനായുള്ള തസ്തിക പ്രസിദ്ധീകരണം ഡിസംബർ 31 ന് പ്രസിദ്ധീകരിക്കും. തസ്തികക്കായി ജനുവരി 29 വരെ അപേക്ഷിക്കാം.

വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, ഡ്രാഫ്റ്റ്സ്‌മാൻ/ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ് എന്നീ വിവിധ വകുപ്പുകളിൽ എൽ.ഡി.വി./എച്ച്.ഡി.വി. ഡ്രൈവർ തുടങ്ങിയവയാണ് മറ്റ് പ്രധാന തസ്തികകൾ. അതേസമയം കെ എ എസിൻ്റെ രണ്ടാമത്തെ വിജ്ഞാപനം തയ്യാറായിട്ടില്ല. ഈ വർഷം അവസാനത്തോടെ എത്തിയില്ലെങ്കിൽ പ്രായ പരിധി പിന്നിടുന്നവരുടെ അവസരം നഷ്ടമാകും.

Content highlight- Notification for 109 posts in Kerala PSC is ready

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us