ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image

തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി-നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കും. പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Sabari Rail Project; The Chief Minister Pinarayi Vijayan said that it will be implemented in two phases

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us