ചികിത്സയിൽ കഴിയുന്ന കെഎസ്‌യു നേതാവിനെതിരെ പങ്കെടുക്കാത്ത മാർച്ചിൻ്റെ പേരിൽ കേസ്; വിചിത്ര നടപടിയുമായി പൊലീസ്!

കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോമിനെതിരിയാണ് പൊലീസിന്റെ വിചിത്ര നടപടി

dot image

കണ്ണൂർ: പങ്കെടുക്കാത്ത മാർച്ചിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്‌യു നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോമിനെതിരിയാണ് പൊലീസിന്റെ വിചിത്ര നടപടി.

ഡിസംബർ 11 ന് നടന്ന തോട്ടട ഐടിഐ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അർജുൻ കോറോം. ഇയാൾക്കെതിരെയാണ് കഴിഞ്ഞ ദിവസം നടന്ന കെഎസ്‌യു കമ്മീഷണർ ഓഫീസ് മാർച്ചിൽ പങ്കെടുത്തെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നിലവിൽ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ കോറോം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നൽകുന്ന ലിസ്റ്റിൽ ഒപ്പിടൽ മാത്രമാണോ പൊലീസിന്റെ പണിയെന്ന് പ്രതികരിച്ച് തനിക്കെതിരെ കേസെടുത്തഹ് നടപടിയെ അർജുൻ കോറോം പരിഹസിച്ചു.

ഡിസംബർ 11നാണ് കണ്ണൂർ തോട്ടട ഗവ. ഐടിഐയിൽ എസ്എഫ്ഐ-കെഎസ്‌യു തർക്കം അക്രമത്തിലേക്ക് വഴിറിയത്. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു.

Content Highlights: Fake case against KSU leader by police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us