വയനാട് ദുരന്തം: സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തും

dot image

കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തും. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ആർഡിഎഫ്)ല്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ മാറ്റിവെച്ച തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് കൈമാറും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കുന്ന സഹായത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും വിശദീകരിച്ചേക്കും.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറലും ഹാജരാകും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാനും ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

Content Highlights: The Kerala High Court will review the petition that was voluntarily accepted regarding the Wayanad disaster today.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us