കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ ജയകുമാറിന്

മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. 'പിങ്ഗളകേശിനി' എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം.

കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്.

ഗീതഗോവിന്ദവും ഒ എന്‍ വി കവിതകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് ഗാനരചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

ഇരുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യക്കകത്തും വിദേശത്തുമായി അദ്ദേഹം നടത്തി. തുടര്‍ന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായി. കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം, മഹാകവി കുട്ടമത് അവാര്‍ഡ്, പി. ഭാസ്‌കരന്‍ അവാര്‍ഡ്, മസ്‌കറ്റ് മലയാളി അസോസിയേഷന്‍ അവാര്‍ഡ്, മലയാള പാഠശാല അവാര്‍ഡ്, സുകുമാര്‍ അഴീക്കോട് അവാര്‍ഡ്, മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, കെ.പി. എസ് മേനോന്‍ അവാര്‍ഡ്, വയലാ വാസുദേവന്‍ പിള്ള അവാര്‍ഡ്, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് (നാടക ഗാനരചനയ്ക്ക്) ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: K Jayakumar won kendra sahitya academy award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us