ആനകളുടെ ഉടമസ്ഥത; 'രേഖ' കൈവശമുണ്ടോ എന്ന് ഹൈക്കോടതി, വനംവകുപ്പിന്‍റെ മറുപടിയില്‍ 'അഭിനന്ദനങ്ങള്‍' എന്ന് പരിഹാസം

വനംവകുപ്പിന്‍റെ മറുപടി കേട്ട് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

dot image

കൊച്ചി: ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഉണ്ടോയെന്ന് വനം വകുപ്പിനോട് ഹൈക്കോടതിയുടെ ചോദ്യം. കൃത്യമായ കണക്ക് കൈവശമില്ലെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി. ഇതു കേട്ട് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിക്കുകയാണ് ഹൈക്കോടതി ചെയ്തത്.

സംസ്ഥാനത്തെ നാട്ടാനകളുടെ വിവരശേഖരണത്തിനായി സെന്‍സസ് നടത്താനും തുടർന്ന് വനംവകുപ്പിന് ഹൈക്കോടതി നിര്‍ദേശം നൽകി. ആനയുടെ ഉടമസ്ഥത, കസ്റ്റഡി എന്നിവയില്‍ വ്യക്തത വരുത്താനാണ് സെന്‍സസ് നടത്തുന്നത്. ജില്ലാ കലക്ടര്‍ അടങ്ങുന്ന സമിതി സെന്‍സസ് നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചുണ്ട്.

സംസ്ഥാനത്തെ 349 നാട്ടാനകളില്‍ 225 എണ്ണത്തിനു മാത്രമാണ് നിലവിൽ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഈ സാഹചര്യത്തില്‍ ആനകളുടെ ഉടമസ്ഥതാവകാശത്തില്‍ വ്യക്തത വരുത്തണം. ഇക്കാര്യങ്ങള്‍ സെന്‍സസിലൂടെ ലഭ്യമാകുമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥന്‍, ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ, ഉടമസ്ഥത എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.

ജില്ലാ കലക്ടര്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരാണ് സെന്‍സസ് സമിതി അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് ഏകീകരിച്ച് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഹൈക്കോടതിയില്‍ നല്‍കണം. ആനകളെ പിടിക്കാനും സൂക്ഷിക്കാനും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അനുമതി വേണം. വന്യമൃഗങ്ങളുടെ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റും കൈമാറ്റം ചെയ്യുന്ന ആള്‍ക്ക് ആനയ്‌ക്കൊപ്പം നല്‍കണം. ഉടമസ്ഥത മാറുമ്പോള്‍ പുതിയ ഉടമസ്ഥന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആനകളെ എഴുന്നള്ളിക്കുന്നതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഷയം പരിഗണിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us