കോട്ടയം: താക്കോൽ സ്ഥാന വിവാദത്തിൽ തട്ടി എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന അകൽച്ചയുടെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യമാകുന്നത്.
എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിൽ ആയിരുന്നു. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
സുകുമാരൻ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകന്നത്.
Content Highlights: NSS Ramesh chennithala fued over