വെണ്ണലയില്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; മകനെ വിട്ടയയ്ക്കാന്‍ പൊലീസ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു

dot image

കൊച്ചി: വെണ്ണലയില്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ മകനെ വിട്ടയയ്ക്കാന്‍ പൊലീസ്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകനെ തത്ക്കാലം വിട്ടയക്കാന്‍ പാലാരിവട്ടം പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ വിട്ടയക്കുമെന്നും പൊലീസ് പറയുന്നു. കൊലപാതക സാധ്യത പ്രാഥമികമായി തള്ളിയ പൊലീസ് കൂടുതല്‍ തെളിവ് ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

വെണ്ണല സ്വദേശിനി അല്ലി(72)യുടെ മൃതദേഹമാണ് മകന്‍ പ്രദീപ് വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുമ്പോള്‍ അല്ലിയുടെ കണ്ണിലും മൂക്കിലുമെല്ലാം മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു.

സംഭവ സമയം പ്രദീപ് മദ്യലഹരിയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പൊലീസിന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സാധിച്ചില്ല. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നായിരുന്നു പ്രദീപ് പൊലീസിനോട് വെളിപ്പെടുത്തിയത്. വെണ്ണലയില്‍ ടയര്‍ കട നടത്തിയിരുന്ന പ്രദീപ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. ഇക്കാരണംകൊണ്ട് പ്രദീപിന്റെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ അല്ലിയുടെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹതയുണ്ടായിരുന്നു.

Content Highlights- police decide to release son who buried mothers dead body infront of house

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us