ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ട്; തടസ ഹര്‍ജിയില്‍ തെളിവെടുപ്പിന് വിവരാവകാശ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തടസ ഹര്‍ജിയില്‍ തെളിവെടുപ്പിന് വിവരാവകാശ കമ്മീഷന്‍

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തടസ ഹര്‍ജിയില്‍ തെളിവെടുപ്പിന് വിവരാവകാശ കമ്മീഷന്‍. തടസ ഹര്‍ജി നല്‍കിയത് തിരുവനന്തപുരം സ്വദേശി മുണ്ടേല പി ബഷീറാണ്. ജനുവരി എട്ടിന് തടസഹര്‍ജിയില്‍ തെളിവെടുപ്പ് നടത്തും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പൂഴ്ത്തിയ പേജുകള്‍ പുറത്തുവിടണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നതിന് തൊട്ട് മുന്‍പാണ് തടസഹര്‍ജി എത്തിയത്. സാംസ്‌കാരിക വകുപ്പ് അഞ്ചു പേജുകള്‍ പുറത്തുവിടാതിരുന്നത് പിഴവാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നുകൂടുതല്‍ പേജുകള്‍ കമ്മീഷന്‍ പുറത്തുവിടുമെന്ന വിവരത്തിന് തൊട്ടുപിന്നാലെയാണ് തടസ ഹര്‍ജി എത്തിയത്.

Content Highlights: Right to Information Commission to take evidence on the stay petition on the Hema Committee report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us