ക്രിസ്മസിന് ആശ്വാസം; ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു, 1600 രൂപ

ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും.

dot image

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും.

തിങ്കളാഴ്ച മുതല്‍ തുക കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

Content Highlight: social security pension installment will credit

dot image
To advertise here,contact us
dot image