'ഷഫീഖ് വധശ്രമക്കേസിൽ ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്നു'; അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടറിനോട്

13 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഷഫീഖിൻ്റെ ആരോഗ്യ സ്ഥിതി താന്‍ അന്വേഷിക്കാറുണ്ട്

dot image

പത്തനംതിട്ട: ഷഫീഖിൻ്റെ അച്ഛനും രണ്ടാനമ്മയും ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ലെന്നും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്നുവെന്നും അന്നത്തെ കുമളി സി ഐ യും ഇപ്പോള്‍ തിരുവല്ല ഡിവൈഎസ്പി യുമായ അഷാദ്. കുട്ടിയുടെ നിലവിളി ശബ്ദം അയല്‍വാസികള്‍ കേട്ടിരുന്നു. നാലര വയസ്സുകാരന്‍ ഷഫീഖ് വീണ് പരിക്കേറ്റു എന്ന് അച്ഛനും രണ്ടാനമ്മയും പറഞ്ഞു. നിരന്തരം ഇരുവരേയും ചോദ്യം ചെയ്തു. ഒടുവിലാണ് അച്ഛന്‍ ഷെരീഫും രണ്ടാനമ്മ അനീഷയും കുറ്റം സമ്മതിച്ചത്.13 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ഷഫീഖിൻ്റെ ആരോഗ്യ സ്ഥിതി താന്‍ അന്വേഷിക്കാറുണ്ട്' അഷാദ് പറഞ്ഞു. കേസില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത് അന്ന് കുമളി സി ഐ ആയിരുന്ന അഷാദ് ആയിരുന്നു.

കുമളിയില്‍ 11 വര്‍ഷം മുന്‍പ് അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഷരീഫിനും അനീഷയ്ക്കും കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഷഫീഖ് വധശ്രമക്കേസിലാണ് പിതാവും കേസില്‍ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വര്‍ഷം തടവ് വിധിച്ചത്. രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വര്‍ഷവും തടവുശിക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.

ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണു പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്. ഷരീഫ് 50,000 രൂപ പിഴയൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരു വര്‍ഷം തടവ് അധികം തടവ് അനുഭവിക്കേണ്ടിവരും. 2013 ജൂലൈയിലാണ് ഷഫീഖ് മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. അപസ്മാരമുള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നായിരുന്നു പ്രതികള്‍ വാദിച്ചത്. ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നും വാദമുണ്ടായിരുന്നു. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് കേസില്‍ നിര്‍ണായകമായത്. വര്‍ഷങ്ങളായി തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിന്റെ സംരക്ഷണത്തിലാണ് ഷഫീഖും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.

Content Highlights: Investigating officer to reporter about Shafiq assassination attempt case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us