തിരുവനന്തപുരം: ക്രൂരമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിന്റെ ബാക്കിപത്രമാണ് വിനീതിന്റെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ. SOG കമാൻഡോ വിനീതിന്റെ ആത്മഹത്യയിലാണ് കേരളാ പൊലീസ് അസോസിയേഷൻ്റെ പ്രമേയം.
കമാൻഡോ പരിശീലനം വ്യക്തികേന്ദ്രീകൃത പീഡനമായി മാറുന്നുവെന്നും മുഴുവൻ ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും കേരള പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വിനീതിന്റേത് കേവലമായ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട ആത്മഹത്യയായി കാണാൻ കഴിയില്ല. വിഷയത്തെ ആഭ്യന്തരവകുപ്പും സർക്കാരും ഗൗരവത്തോടെ സമീപിക്കണം. സംഭവത്തെ ലളിതമായി നോക്കിക്കാണുന്നത് ആത്മഹത്യാപരം. ചില മേലുദ്യോഗസ്ഥർ ക്രൂരനടപടികൾ അടിച്ചേൽപ്പിക്കുന്നു. തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ അവതരിപ്പിക്കുവാൻ അനുമതി നൽകുന്നില്ലെന്നും കേരള പൊലീസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിന്റെ വാതായനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നത് നീതിയല്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. SOG, IRB വിഭാഗങ്ങളിൽ സംഘടനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും കേരള പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Content Highlight: Kerala Police associaltion says Vineeth's death a result of imposition