'പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ'; എംടിയുടെ മകളെ വിളിച്ച് രാഹുല്‍ ഗാന്ധി

എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി ആരോഗ്യനില അന്വേഷിച്ചത്

dot image

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എം ടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എം ടിയുടെ ആരോഗ്യ വിവരം തിരക്കിയത്. മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എം ടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

'എം ടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നു തന്നെയാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന്. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു. ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്‍ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്', എം എന്‍ കാരശ്ശേരി പറഞ്ഞു.

Content Highlights: Rahul Gandhi calls M T Vasudevan s daughter to enquire his situation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us