ഇ പിയുടെ ആത്മകഥാ വിവാദത്തിന് ശേഷം ആദ്യമായി എകെജി സെൻ്ററിലെത്തി രവി ഡി സി; എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച

രവി ഡിസിക്കെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

dot image

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിലെത്തി രവി ഡിസി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്താനാണ് എകെജി സെന്ററിലെത്തിയത്. ഡിസി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ക്ഷണിക്കാനാണ് രവി ഡിസിയെത്തിയതെന്നാണ് സൂചന.

നേരത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തിൽ ഡി സിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിൽ ഇ പി ജയരാജൻ്റെ പരാതിയിൽ പൊലീസ് അന്വേഷണവും നടക്കുകയാണ്. ഇതിനിടിയിലാണ് ഡി സി രവി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ചിരിക്കുന്നത്.

ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.

ഇ പി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് പുറത്തിറക്കിയ പരസ്യം

'ഡിസി ബുക്സിന് ഞാന്‍ ആത്മകഥ പ്രസിദ്ധീകരണത്തിന് കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡിസി ബുക്സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. എന്ത് ധിക്കാരമാണ് കാണിക്കുന്നത് അതൊന്നും സമ്മതിക്കാന്‍ പോകുന്നില്ല,' എന്നായിരുന്നു ആത്മകഥാ വിവാദത്തിന് പിന്നാലെ ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ പേരില്‍ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്തകത്തിലെ പേജുകളെന്ന പേരിൽ സിപിഐഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുള്ള ഭാഗങ്ങൾ പുറത്ത് വന്നിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയായിരുന്നു ഇത്തരത്തില്‍ ആത്മകഥയിലേതെന്ന പേരിലുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.

പിന്നാലെ ആത്മകഥ നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ പൂര്‍ണമായും നിഷേധിച്ച ഇ പി ജയരാജന്‍ തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Ravi DC meets M V Govindan at AKG Center

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us