ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ 'തല്ലുമാല'; ഒടുവില്‍ ശാന്തം

സംസ്ഥാന നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കി

dot image

പത്തനംതിട്ട: ബിജെപി മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പില്‍ കയ്യാങ്കളി. ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ മൂന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് കയ്യാങ്കളി നടന്നത്. സംഘര്‍ഷം രൂക്ഷമായപ്പോള്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് രംഗം ശാന്തമാക്കി.
പത്ത് മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നത്.

കോന്നി മണ്ഡലം സംബന്ധിച്ചാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: conflict at the BJP Pathanamthitta district committee office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us