തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നേഹയ്ക്ക് ക്ലാസ് മുറിയി വെച്ച് പാമ്പുകടിയേറ്റത്.
കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. അതിനിടെ ചെങ്കല്‍ യുപി സ്‌കൂള്‍ പരിസരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമങ്ങളെ മാനേജര്‍ അകത്തേക്ക് കടത്തിവിട്ടില്ല. നിങ്ങള്‍ അകത്തേക്ക് കയറേണ്ടതില്ലെന്നായിരുന്നു മാനേജറുടെ പ്രതികരണം.
തുടര്‍ന്ന് പ്രധാന ഗേറ്റിലൂടെയല്ലാതെ സ്‌കൂളിനകത്തേക്ക് കടന്ന റിപ്പോര്‍ട്ടര്‍ സംഘം കണ്ടത് കാടുമൂടി കിടക്കുന്ന സ്‌കൂള്‍ പരിസരമാണ്.
മാനേജ്‌മെന്റാണ് കോളേജ് കാടുമൂടിക്കിടക്കുന്നതിന്റെ ഉത്തരവാദിയെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
Content Highlights: Inquiry has been ordered into the snake bite of a 7th class girl in the classroom