കളമശ്ശേരി മഞ്ഞപ്പിത്ത വ്യാപനം; രോഗബാധിതർ ഉള്ള വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ്

ആളുകൾ ഒന്നിച്ചു ചേർന്ന ഒരു ചടങ്ങിൽ നിന്നാണ് രോഗം പടർന്നതെന്ന് പ്രാഥമിക നിഗമനം

dot image

കൊച്ചി: മഞ്ഞപ്പിത്ത രോഗം വ്യാപിച്ച കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തും. 10,12,14 വാർഡുകളിൽ രാവിലെ 11 മണിയോടെയാണ് ക്യാമ്പ് തുടങ്ങുക.

കുട്ടികളും സ്ത്രീകളും അടങ്ങുന്ന, 30ലധികം പേരുള്ള സംഘത്തിനാണ് രോഗമുള്ളത്. ആളുകൾ ഒന്നിച്ചു ചേർന്ന ഒരു ചടങ്ങിൽ നിന്നാണ് രോഗം പടർന്നതെന്ന് പ്രാഥമിക നിഗമനം. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ട്.

വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ അധികൃതർ അടിയന്തിര യോഗം ചേരുകയും, പ്രതിരോധ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.

Content Highlights: Medical camp at Jaundice affected wards at kalamassery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us