അഗളി: അട്ടപ്പാടിയില്‍ സിപിഐഎം നേതാക്കള്‍ക്കെതിരേ വീണ്ടും നോട്ടീസ്. അട്ടപ്പാടിയില്‍ സിപിഐഎമ്മിന് എന്തുസംഭവിച്ചെന്ന ചോദ്യത്തോടെയാണ് നോട്ടിസിന്റെ തുടക്കം. പാര്‍ട്ടിസമ്മേളനങ്ങള്‍ തുടങ്ങും മുന്‍പ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നോട്ടിസില്‍ പറയുന്നു. ഇതിന് നേതൃത്വം നല്‍കിയ വ്യക്തി ഏരിയാ കമ്മിറ്റിയില്‍ എത്തിയതായും ആരോപണമുണ്ട്.
സ്ഥാനമാനങ്ങള്‍ കിട്ടുന്നതിനായി കൂടെനിന്നവരെ കുതികാല്‍വെട്ടിയ ഈ വ്യക്തി അട്ടപ്പാടിയില്‍ സിപിഐഎമ്മിന് അപകടമാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ഡിസംബര്‍ ഒന്‍പതിന് സേവ് സിപിഐഎം എന്ന പേരില്‍ നേതാക്കള്‍ക്കെതിരേ ആരോപണവുമായി നോട്ടീസ് ഇറങ്ങിയിരിന്നു.
നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയതിനാല്‍ ഇതില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു അഗളി ഡിവൈഎസ്പി അശോകന് പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയിറങ്ങിയ നോട്ടീസ് പുറത്തിറക്കിയതാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപി ബാബു പറഞ്ഞു.
Content Highlight: Notice against CPIM leaders in Attapadi