പതിനൊന്ന് വർഷമായി 'അമ്മത്താരാട്ടായി' ഷഫീഖിനൊപ്പം രാ​ഗിണിയുണ്ട്

ഡോക്ടർമാർ ഉൾപ്പെടുന്ന വലിയൊരു കുടുംബം രാ​ഗിണിയ്ക്കും ഷഫീഖിനും ഒപ്പമുണ്ട്

dot image

തൊടുപുഴ:ഷഫീഖിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെയും രണ്ടാനമ്മയെയും കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചിരുന്നു. മലയാളിയ്ക്ക് മറക്കാനാവാത്ത ക്രൂരതയായിരുന്നു അഞ്ചു വയസ്സുകാരനായ ഷഫീഖിനെതിരെ പിതാവും രണ്ടാനമ്മയും ചേർന്ന് നടത്തിയത്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചായിരുന്നു ഷഫീഖ് പിന്നീട് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. അതിന് ശേഷം കഴിഞ്ഞ പതിനൊന്ന് വർഷമായി ഷെഫീഖിന് താങ്ങും തണലുമാണ് രാ​ഗിണിയെന്ന ആയ. ഷഫീഖ് അവരെ അമ്മ എന്നാണ് വിളിക്കുന്നത്. അവർക്ക് ഷഫീഖ് വാവാച്ചിയാണ്. ചേർത്തു പിടിക്കേണ്ടവരുടെ ക്രൂ​ര മ​ർ​ദ​ന​ത്താ​ൽ ഒ​ന്നെ​ഴു​ന്നേ​ൽ​ക്കാ​ൻ ​​പോ​ലും കഴിയാത്ത ഷഫീഖിന് ഇന്നും പല കാര്യങ്ങളിലും ഭയം വിട്ടകന്നിട്ടില്ല. പതിനൊന്ന് വർഷം മുമ്പാണ് ആറ് വയസുകാരൻ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമായി പീഡിനത്തിനിരയായകുന്നത്. അന്ന് ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​​ത്രി​യി​ൽ ആ അഞ്ചു വയസുകാരനെ എത്തിക്കുമ്പോൾ ശ​രീ​രത്തിൽ നി​റ​യെ പൊ​ള്ള​ലി​ന്‍റെ​യും മു​റി​വു​ക​ളു​ടെ​യും പാ​ടു​ക​ളുണ്ടായിരുന്നു.

2013 ജൂലൈയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്. ഷഫീഖിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. അപസ്മാരമുള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നായിരുന്നു പ്രതികള്‍ അന്ന് വാദിച്ചത്. ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്നും വാദമുണ്ടായിരുന്നു. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് കേസില്‍ നിര്‍ണായകമായത്. സാമൂഹ്യ നീതി വകുപ്പ് ഓഫീസർമാരുടെ നിർദേശ പ്രകാരമാണ് രാ​ഗിണി ഷഫീഖിന്റെ ആയ ആകാൻ തീരൂമാനിക്കുന്നത്. ഒരു മാസത്തേയ്ക്ക് പോകണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വര്‍ഷങ്ങളായി ​ഷഫീഖിന് എല്ലാം തന്റെ അമ്മയായ രാ​ഗിണിയാണ്. ഷഫീഖിനെ പരിചരിച്ചുള്ള ​​ജീവിതം സ്വർ​ഗ തുല്യമാണെന്നാണ് രാഗിണി റിപ്പോർട്ടറിനോട് പറഞ്ഞത്. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു രാഗിണി.

തൊടുപുഴ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിൻ്റെ സംരക്ഷണത്തിലാണ് ഷഫീഖും രാ​ഗിണിയും ഇപ്പോൾ. ​ഗവൺമെന്റും, മാധ്യമങ്ങളുമാണ് ആ കുടുംബം അവർക്ക് സമ്മാനിച്ചതെന്നാണ് രാ​ഗിണി പറയുന്നത്. പഴയ ഓർമകളിലേക്ക് അവനെ ഒരിക്കലും തിരിച്ചു കൊണ്ടു പോകരുതെന്നാണ് ചികിത്സിക്കുന്ന ഡോക്‌ടർമാരുടെ നിർദേശം. പഴയ ഓർമകളുടെ ചില അവശേഷിപ്പുകൾ ഇപ്പോഴും അവനെ ഭയപ്പെടുത്താറുണ്ടെന്ന് രാ​ഗിണി പറയുന്നു. അ​വി​വാ​ഹി​ത​യാ​യ രാ​ഗി​ണിയ്ക്ക് വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുളളത്. അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിലെ അവരുടെ മുറിക്കപ്പുറം അവർ യാത്ര പോകുന്നത് രാ​ഗിണിയുടെ വീട്ടിലേക്ക് മാത്രമാണ്. ഡോക്ടർമാർ ഉൾപ്പെടുന്ന വലിയൊരു കുടുംബം രാ​ഗിണിയ്ക്കും ഷഫീഖിനും ഒപ്പമുണ്ടാകും. അവർക്കൊപ്പമായിരിക്കും ഇരുവരുടെയും യാത്ര.

അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജിൽ രാ​ഗിണിയ്ക്കും ഷഫീഖിനുമായി ‘അ​മ്മ​ത്താ​രാ​ട്ട്’ എ​ന്ന പേ​രി​ൽ ഒ​രു​മു​റി ത​ന്നെയുണ്ട്. അന്നത്തെ അഞ്ചു വയസുകാരന് ഇന്ന് 17 വ​യ​സാണ്. ഇന്നും അ​വ​ന്‍റെ ബു​ദ്ധി​വ​ള​ർ​ച്ച ഒ​രു കു​ഞ്ഞി​​ന്‍റേ​തി​ന്​ സമാനമാണ്. ചില ശബ്ദങ്ങൾ ഇപ്പോഴും അവനെ ഭയപ്പെടുത്താറുണ്ട്. എ​ഴു​ന്നേ​ൽ​പി​ച്ചി​രു​ത്താ​ൻ ശ്ര​മി​ക്കു​മ്പാ​ൾ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു പോ​കു​മാ​യി​രു​ന്ന അവനിപ്പോൾ പല മാറ്റങ്ങളും വന്നിട്ടുണ്ട്. കുറച്ചൊക്കെ സംസാരിക്കും. അമ്മയെന്ന് വിളിക്കുന്ന രാ​ഗിണി മാത്രമാണ് അവനിപ്പോൾ എല്ലാം. ഇ​പ്പോ​ൾ ജീവിതത്തിലും ആരോഗ്യ നിലയിലും ഒരുപാട് മാ​റ്റങ്ങൾ വ​ന്നു. സം​സാ​രി​ക്കാ​നൊ​ക്കെ പ​ഠി​ച്ചു​വ​രു​ന്നു. തുടർച്ചയായി ഇരിക്കാനുളള ബുദ്ധിമുട്ട് കൊണ്ട് പഠനവും ആ മുറിയിൽ തന്നെയാണ്. അച്ഛന്റെയും രണ്ടാനമ്മയുടെയും ഓർമയുണ്ടോ എന്ന ചോദ്യത്തിന് അവനെല്ലാം ‍ഞാനെന്നായിരുന്നു രാ​ഗിണിയുടെ മറുപടി. വാ​വാ​ച്ചി​യെ വി​ട്ട് താ​നെ​ങ്ങും പോ​കാ​റി​ല്ലെ​ന്നും​​ രാ​ഗി​ണി പ​റ​ഞ്ഞു.

ഷഫീഖ് വധശ്രമക്കേസിൽ ഇന്നലെയാണ് നിർണായകമായ വിധി വന്നത്. പിതാവും കേസില്‍ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വര്‍ഷവും തടവുശിക്ഷയ്ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഷരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവും അനുഭവിക്കണം. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പ്രതികൾക്കെതിരെയുളള കേസ്.

Content Highlights: Ragini has devoted the last eleven years of her life to caring for Shafeek.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us