തൃശൂര്‍: കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ടി കെ പൊറിഞ്ചുവിനെതിരെ ലൈംഗികാതിക്രമ പരാതി. ജില്ലാ സഹകരണ ആശുപത്രിയില്‍ വച്ച് പൊറിഞ്ചു മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ യുവതി പരാതി നൽകുകയായിരുന്നു.
2022 ജനുവരിയില്‍ സംഭവം നടന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ആശുപത്രിയിലെ പ്രസിഡന്റ് കൂടിയായ പൊറിഞ്ചു മോശമായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. ആശുപത്രിയില്‍വെച്ച് പൊറിഞ്ചു കയ്യില്‍ കയറിപ്പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍
ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Content Highlight: Sexual harassment case against DCC secretary TK Porinju