തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പ്. പഴയ നിയമസഭാ മന്ദിരത്തിലാണ് സംഭവം. ഇടനാഴിയിലെ സ്റ്റെയർ കേസിലാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. പാമ്പിനെ പിടികൂടാനായില്ല.
അതേസമയം, കൊല്ലത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികളുടെ കുത്തിവയ്പ്പ് സ്ഥലത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ കുത്തിവെയ്പ്പ് എടുക്കുന്ന സ്ഥലത്താണ് ഉഗ്രവിഷമുള്ള അണലിയെ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തെന്മലയിൽ നിന്നുള്ള ആർആർടി ടീം എത്തി പാമ്പിനെ പിടികൂടി.
Content Highlights: snake at secretariat