കൊച്ചി: കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിന് സുരക്ഷയെയും നിയമത്തെയും വെല്ലുവിളിച്ച് വിദ്യാർത്ഥികളുടെ 'അഭ്യാസപ്രകടനം'. വാഹനങ്ങൾക്ക് മുകളിൽ ഇരുന്നും, സ്റ്റെപ്പിനിക്ക് മുകളിൽ ഇരുന്നും കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
പെരുമ്പാവൂർ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെയാണ് സംഭവം. കോളേജ് കോമ്പൗണ്ടിന് പുറത്ത്, പൊതുറോഡിൽ വെച്ചായിരുന്നു വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനങ്ങൾ. നിരവധി വാഹനങ്ങളിലാണ് വിദ്യാർത്ഥികൾ കോളേജിലേക്ക് വന്നത്. സീറ്റ്ബെൽറ്റ് പോലുള്ള പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾപോലും വിദ്യാർത്ഥികൾ ധരിച്ചിരുന്നില്ല. ഇതോടെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ വരെ 'ആഭാസപ്രകടന'ത്തിന് ഉണ്ടായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വാഹന ഉടമകൾക്ക് എംവിഡി നോട്ടീസ് നൽകിയിട്ടുണ്ട്.
Content Highlights:Students dangerous ride at cars and vehicles