ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ ബിജെപി ജയസാധ്യതയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപി. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുളവരെ നിര്‍ത്തിയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കില്‍ അധ്വാനം പാഴായി പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആ നിരാശ വളര്‍ച്ചയ്ക്കല്ല തളര്‍ച്ചക്കാണ് വളം വയ്ക്കുക. പുതിയ തീരുമാനങ്ങള്‍ എടുക്കണം. നമ്മള്‍ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോള്‍ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആര്‍ജ്ജവം നമുക്ക് ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
നമുക്ക് ജയിച്ചേ മതിയാകൂ. വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനം ഒന്നും ആരും അംഗീകരിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Content Highlights: Suresh Gopi said that BJP should make candidates who are likely to win the elections