കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കൊലപാതകത്തിൽ മന്ത്രവാദത്തിൻ്റെ സാധ്യതയും പൊലീസ് പരിശോധിക്കും

dot image

കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് ഖബറടക്കും. രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ ഇന്നലെ തെളിവെടുത്തു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി.

കൊലപാതകത്തിൽ മന്ത്രവാദത്തിൻ്റെ സാധ്യതയും പൊലീസ് പരിശോധിക്കും. മുമ്പ് അനീഷയെ മന്ത്രവാദ ചികിത്സ നടത്തിയ നൗഷാദിനെ കസ്റ്റഡിയലെടുത്തിട്ടുണ്ട്. കൊലപാതകവുമായി നിലവിൽ ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. രണ്ടാനമ്മ അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്. സംശയം തോന്നിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌ മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. പിന്നാലെ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് അജാസ് ഖാനെയും അനിഷയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Content Highlights: The body of a six-year-old girl killed by her stepmother in Kothamangalam will be cremated today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us