'രമേശ് ചെന്നിത്തല ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ല'; മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്ന് കെ സുധാകരൻ

'വി ഡി സതീശനെതിരായ പ്രതികരണം ശരിയായില്ല'

dot image

കണ്ണൂർ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി നൽകി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രമേശ് ചെന്നിത്തല ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ലെന്നും മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. വി ഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനത്തിനെതിരെയും സുധാകരൻ പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രതികരണം ശരിയായില്ല. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണ്. പക്വതയും മാന്യതയുമില്ല. സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

അധികാര വടംവലിക്ക് വേണ്ടി എല്ലാം കളഞ്ഞ് കുളിക്കുന്ന പാർട്ടിയല്ല ‍‍ഞങ്ങളുടേത്. രമേശിന് സംസ്ഥാനത്ത് വേണമെങ്കിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാം. വെള്ളാപ്പള്ളിയെ ഞങ്ങൾ വിചാരിച്ചാൽ നല്ല നടപ്പ് നടത്താൻ കഴിയുമോയെന്നും കെപിസിസി അധ്യക്ഷൻ ചോ‍ദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെയും കെ സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. വിജയ രാഘവന് ലജ്ജയില്ലേ. എന്ത് രാഷ്ട്രീയത്തിൻ്റെ പേരിലാണ് വിജയരാഘവൻ്റെ പ്രിയങ്കയ്ക്ക് എതിരായ പ്രസംഗം. വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ലെന്നും കെ സുധാകരൻ ചോദിച്ചു.

അംബേദ്ക്കറെ അപമാനിച്ച അമിത് ഷായുടെ പ്രസംഗം അപലപനീയമാണെന്നും കോൺ​ഗ്രസ് നേതാവ് പ്രതികരിച്ചു. ജനാധിപത്യത്തിനെതിരായ കൊലവിളിയാണ് അമിത് ഷായുടെ പ്രസംഗമെന്നും കെ സുധാകരൻ പറഞ്ഞു. മാടായി കോളേജ് നിയമന വിവാദത്തിൽ ഇരു കൂട്ടരുടെയും സസ്പെൻഷൻ പിൻവലിക്കും. നിയമനത്തിൽ തീരുമാനം എടുക്കേണ്ടത് ഭരണസമിതിയാണ്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് കിട്ടി കൊണ്ടിരിക്കുകയാണെന്നും സുധാകരൻ അറിയിച്ചു.

Content Highlights: KPCC president K Sudhakaran replied to Vellappally Natesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us