എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ്; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ

'അന്വേഷണ റിപ്പോർട്ട് അജിത്കുമാറിന് അനുകൂലമായിരിക്കുമെന്ന് അറിയാമായിരുന്നു'

dot image

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാൻ വിജിലൻസ് ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് പി വി അൻവർ എംഎൽഎ. അന്വേഷണ റിപ്പോർട്ട് അജിത്കുമാറിന് അനുകൂലമായിരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പറഞ്ഞു. അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിയ 33,80000 രൂപയുടെ കണക്കൊന്നും റിപ്പോർട്ടിലില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഒരു നെട്ടോറിയൽ ക്രിമിനൽ സംഘമുണ്ട്. മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് പറഞ്ഞത് എം ആർ അജിത് കുമാർ നല്ല ഉദ്യോഗസ്ഥൻ എന്നാണ്. എസ് ഐ റ്റി രൂപീകരിച്ചതിന്റെ മൂന്നാം ദിവസമാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

അജിത് കുമാറിനെ കസേര മാറ്റിയിരുത്തി എന്നല്ലാതെ മറ്റൊന്നും ഇതുവരെ നടത്തിയിട്ടില്ല. അജിത് കുമാർ തന്റെ പൊന്നിൻ കട്ടയാണന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെ പറ്റിച്ചു കൊണ്ട് മുഖ്യമന്ത്രിയും അജിത് കുമാറും പി ശശിയും ഒരുമിച്ച് നിൽക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലെ ഹൈക്കോടതിയെ സമീപിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എഡിജിപിയ്ക്ക് എതിരെയുളള ആരോപണങ്ങൾക്ക് തെളിവില്ലന്നാണ് വിജിലൻസിന്റെ വാദം. ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലൻസ് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും. സ്വർണ്ണക്കടത്ത് ബന്ധത്തിൽ യാതൊരു തെളിവും പിവി അൻവർ ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്. കവടിയാറിലെ വീട് നിർമാണത്തിലും പ്രശ്നങ്ങളില്ല.

വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ലോൺ രേഖകളടക്കം എഡിജിപി ഹാജരാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണവുമായ ബന്ധപ്പെട്ട രേഖകൾ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ എംഎല്‍എ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് പത്ത് ദിവസം മുൻപ് എഡിജിപി സ്വന്തം പേരിലേക്ക് റജിസ്റ്റർ ചെയ്യുകയായിരുന്നു. വീടിന്‍റെ വിലയിൽ എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനവാണ്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി കരാർ ഒപ്പിടുന്നത്. 37 ലക്ഷം രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഇതിനായി 25 ലക്ഷം രൂപ അ​ജിത് കുമാർ വായ്പയെടുത്തെന്നും റിപ്പോർട്ടിലുണ്ട്.

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ആരോപണത്തിലും റിപ്പോർട്ടിൽ വിശ​ദീകരണം നൽകിയിട്ടുണ്ട്. സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത്. കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ പ്രതി ചേർത്തതായാണ് റിപ്പോർട്ട്. എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി ആരോപണത്തിലും അജിത് കുമാറിന്റെ ഭാ​ഗം കണ്ടെത്താൻ കഴിഞ്ഞട്ടില്ല.

Content Highlights: PV Anvar MLA reacts to the vigilance action and prepares to give a clean chit to ADGP M R Ajithkumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us