മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്

dot image

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിലവിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിൻ്റെ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വിവരങ്ങളും പ്രത്യേക മന്ത്രിസഭായോഗത്തിൽ പ്രധാന അജണ്ടയാകും. പുനരധിവാസത്തിന് ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യും.

പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. ജനുവരിയില്‍ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കാനാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ എന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും.

ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്‍പിക്കുമെന്നതിലും തീരുമാനമെടുക്കും. വീടുകള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Rehabilitation of Mundakai-Churalmala victims Special cabinet meeting today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us