തിരുവനന്തപുരം: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആര്യനാട്- കാഞ്ഞിരം മൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം വൈദ്യുത പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlight: Two youths injured in bike accident