ചേര്‍ത്തല: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വി ഡി സതീശന് അഹങ്കാരിയായ നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സതീശന് പക്വതയും മാന്യതയുമില്ല. സതീശന് പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അടക്കം എതിര്‍ത്ത് സതീശന് സര്വജ്ഞന് ആകാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ കണ്ടം തുണ്ടമായി കീറി മുറിക്കപ്പെട്ടു. അതിന് കാരണം സതീശനാണ്. രാഷ്ട്രീയപരമായും വ്യക്തിപരമായും സതീശന് സ്വയം നശിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സതീശന് സ്വയം നേതാവാകാന്‍ ശ്രമിക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. കോണ്‍ഗ്രസിലെ നിരവധി നേതാക്കളെ തനിക്കറിയാം. എന്നാല്‍ മറ്റൊരു നേതാവിനും ഇത്രയും ധാര്‍ഷ്ട്യമില്ല. സ്വയം പ്രമാണിയാകാന്‍ ശ്രമിക്കുമ്പോള്‍ പ്രാണിയായി മാറുകയാണ്. സമുദായ നേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും സതീശന് തള്ളി. ഒറ്റയ്ക്കായി എന്ന് തോന്നിയപ്പോഴാണ് പല വിഷയങ്ങളിലും തിരുത്തല്‍ നടപടിക്ക് സതീശന് തയ്യാറായത്. അഹങ്കാരത്തിന്റെ ആള് രൂപമായി മുന്നോട്ടുപോയാല്‍ സതീശന്റെ രാഷ്ട്രീയ ജീവിതം സര്‍വനാശത്തിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
2026 ല്‍ യുഡിഎഫ് അധികാരത്തില്‍ എത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശന് നയിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ല. എല്‍ഡിഎഫിന്റെ ഗുണം യുഡിഎഫിന്റെ ബലഹീനതയാണ്. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം തുടരും. പ്രതിപക്ഷ നേതാവായി സതീശന് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിള്‍ ഇപ്പോള്‍ അണികളില്ല. എല്ലാവരും നേതാക്കളാണ്. ബിജെപിയിലേക്ക് വോട്ടുകള്‍ പോയത് കോണ്‍ഗ്രസില്‍ നിന്നാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി
Content Highlights- vellappally natesan against v d satheesan