തിരുവനന്തപുരത്ത് സിപിഐഎമ്മിൽ യുവജനങ്ങൾ; വി കെ പ്രശാന്തും ആര്യാ രാജേന്ദ്രനും ഉൾപ്പെടെ എട്ട് പുതുമുഖങ്ങൾ

ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡൻ്റ് അനൂപും ജില്ലാ കമ്മിറ്റിയിലുണ്ട്

dot image

തിരുവനന്തപുരം; യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് അനൂപും ജില്ലാ കമ്മിറ്റിയിലുണ്ട്. എട്ട് പുതുമുഖങ്ങളെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.

അതേസമയം കെ റഫീഖിനെ വയനാട് സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.

സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.

Content Highlight: Eight new faces including VK Prasanth and Arya Rajendran in cpim district committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us