പാലക്കാട്: പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്കൂൾ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി.ആക്രമണം ബോധപൂർവം നടത്തിയതാണെയെന്ന് സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ ശക്തമായ നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു.
രണ്ടിടങ്ങളിലും ഒരേ സംഘമാണോ ആക്രമണം നടത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തിലെ ഒത്തൊരുമ നശിപ്പിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
തത്തമംഗലം സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് ചിറ്റൂർ ഡി വൈഎസ്പി കൃഷ്ണദാസ് റിപ്പോർട്ടറിനോട് പറഞ്ഞു. ചിറ്റൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികളെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുംഫോറൻസിക് പരിശോധനയും ഡോഗ് സ്ക്വാഡ് പരിശോധനയും ഉടൻ പൂർത്തിയാക്കുംമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിൽ സ്ഥാപിച്ചത് പുൽക്കൂടാണ് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlight: Palakkad School Attack Krishnan Kutti also suspects that it is an attempt to destroy the unity of the society