'മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീഴും'; വിജയരാഘവനെതിരെ കെ മുരളീധരൻ

മോഹൻ ഭാഗവത് പോലും പറയാത്ത കാര്യങ്ങൾ ആണ് വിജയരാഘവൻ പറയുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു

dot image

തിരുവനന്തപുരം: വയനാട് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുളള വിവാദ പരാമർശത്തിൽ വിജയരാഘവനെതിരെ കെ മുരളീധരൻ രംഗത്ത്. വിജയരാഘവനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനോട് ഉപമിച്ചാണ് കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്.

മോഹൻ ഭാഗവത് പോലും പറയാത്ത കാര്യങ്ങളാണ് വിജയരാഘവൻ പറയുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീഴും. വിജയരാഘവൻ ബിജെപി നേതാവായ മട്ടിലാണ് പ്രതികരിക്കുന്നതെന്നും ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണെന്നും കെ മുരളീധരൻ പറഞ്ഞു.

തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിനെയും കെ മുരളീധരൻ വിമർശിച്ചു. പൂരം കലക്കിയവർ തന്നെയാണ് റിപ്പോർട്ട് ഉണ്ടാക്കിയത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോർട്ടും താൻ അംഗീകരിക്കില്ല. കള്ളനെ അറസ്റ്റ് ചെയ്യുന്നതിന് പകരം അന്വേഷണ ചുമതല ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കുമെന്നും അജിത് കുമാർ തന്നെയാണ് പൂരം കലക്കാൻ മുന്നിൽ നിന്നത് എന്നും മുരളീധരൻ പറഞ്ഞു.

Content Highlights: Mohan bhagwat will bow infront of Vijayaraghavan, says K Muraleedharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us