കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരള്‍ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്തമായ നടപടി ഈ സംഭവത്തില്‍ വേണം. ഗൂഡാലോചനയും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തില്‍ കര്‍ശന നടപടി വേണം. ഗൂഡാലോചന ഇതില്‍ നടന്നിട്ടുണ്ട്. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിഷപ്പുമാരെ ലോഹയിട്ട ഭീകരന്മാര്‍ എന്ന് വിശേഷിപ്പിച്ച വയനാട് ജില്ലാ പ്രസിഡണ്ടിനെ തത്ക്ഷണം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മൂന്നുമാസത്തിനകം ഇയാളെ കോണ്‍ഗ്രസ് മാലയിട്ടു സ്വീകരിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Nobody from Sangh Parivar or VHP stopped Palakkad carol conspiracy suspected'; K Surendran