സിപിഐഎമ്മിനും വിജയരാഘവനും എതിരെ ആഞ്ഞടിച്ച് സമസ്ത; 'വോട്ടിന് വേണ്ടി ജാതി, മത രാഷ്ട്രീയം പറയുന്നു'

സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് സമസ്ത രംഗത്ത്

dot image

കോഴിക്കോട്: സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ച് സമസ്ത രംഗത്ത്. സമസ്‌തയുടെ മുഖപത്രം സുപ്രഭാത്തിലൂടെയാണ് സിപിഐഎമ്മിനെയും വിജയരാഘവനെയും രൂക്ഷമായി വിമർശിച്ച് സമസ്ത രംഗത്തെത്തിയത്.

സംഘപരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഐഎം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ സിപിഐഎം അധ്വാനിക്കുന്ന വർഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വർഗ രാഷ്ട്രീയം പറയാനാണ് ഊർജം ചിലവഴിക്കുന്നത് എന്നാണ് വിമർശനം. വിജയരാഘവന്റെ പരാമർശങ്ങളെയും സമസ്ത രൂക്ഷമായി വിമർശിച്ചു. മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാകാത്തിടത്തോളം ചവിട്ടിനിൽക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘപരിവാർ കൂടാരത്തിലേക്കായിരിക്കുമെന്നും മുഖപത്രത്തിൽ വിമർശനമുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികൾ സർക്കാരിനെ സംശയത്തിൻ്റെ നിഴലിലാക്കി. തൃശൂർ ബി ജെ പി വിജയത്തിന് കളമൊരുക്കാൻ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് DGPയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം അതിനോട് ഭാഗമാണെന്നും മുഖപത്രത്തിലുണ്ട്.

രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയെന്നായിരുന്നു എ വിജയരാഘവന്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

Content Highlights: Samastha against CPIM and Vijayaraghavan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us