'പൂരം കലക്കൽ സിബിഐക്ക് വിടണം, തിരുവമ്പാടിയുടെ മേൽ വെച്ചുകെട്ടാൻ ഗൂഢശ്രമം'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

വിഷയം സിബിഐ അന്വേഷിക്കണമെന്നും റിപ്പോർട്ടിന് മറുപടിയായി ഗിരീഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു

dot image

തൃശൂർ: പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിന് മറുപടിയുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാർ. എല്ലാം തിരുവമ്പാടിയുടെ മേൽ വെച്ചുകെട്ടാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വിഷയം സിബിഐ അന്വേഷിക്കണമെന്നും റിപ്പോർട്ടിന് മറുപടിയായി ഗിരീഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കേണ്ടത് തിരുവമ്പാടിയുടെ ആവശ്യമായിരുന്നുവെങ്കിൽ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ എന്തുകൊണ്ട് ഇത് നേരത്തെ അറിഞ്ഞില്ല എന്നും ഗിരീഷ്‌കുമാർ ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു വലിയ പൊലീസ് പട തൃശൂരിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.. പൂരം കലക്കുമെന്നത് എല്ലാം കഴിഞ്ഞ ശേഷമാണോ അറിഞ്ഞതെന്നും, റിപ്പോർട്ടിലുള്ളത് വളരെ മോശം പരാമർശം ആണെന്നും ഗിരീഷ്‌കുമാർ കുറ്റപ്പെടുത്തി.

ദേവസ്വത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇല്ല. പലതരത്തിലുളള രാഷ്ട്രീയാഭിമുഖ്യം ഉള്ളവർ ഉണ്ടെങ്കിലും പൂരം വരുമ്പോൾ അവയൊന്നും ഉണ്ടാകാറില്ല. എഡിജിപിയുടെ തെറ്റ് മറികടക്കാനുള്ള റിപ്പോർട്ട് ആണ് ഇപ്പോഴത്തേത്. ത്രിതല അന്വേഷണ റിപ്പോർട്ട് ഇനിയും വന്നിട്ടില്ല. തിരുവമ്പാടി ഒരു രാഷ്ട്രീയവും കളിച്ചിട്ടില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും പറഞ്ഞ ഗിരീഷ്‌കുമാർ അങ്ങനെ തെറ്റ് കണ്ടെത്തിയാൽ എന്ത് ശിക്ഷയും സ്വീകരിക്കുമെന്നും പറഞ്ഞു.

Also Read:

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നായിരുന്നു ഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

തിരുവമ്പാടി ദേവസ്വം പൂരം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം പരാമർശിച്ചു കൊണ്ടാണ് റിപ്പോ‍ർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോ‍‌ർട്ടിലുണ്ട്.. എന്നാൽ ആ‍ർക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. ബിജെപി നേതാവിൻ്റെയും ആ‍ർഎസ്എസിൻ്റെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്‍. ജില്ലാ ഭരണകൂടത്തിനും പൊലീസിനും ക്ലീൻ ചിറ്റ് നൽകുന്നതാണ് റിപ്പോ‍ർട്ട്.

Content Highlights: Thiruvambady devaswom secretary says Thrissur Pooram issue should be investigated by CBI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us