കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; പൊലീസ് അന്വേഷണം ആരംഭിച്ചു

രക്ഷിതാക്കൾ രാത്രി വൈകിയും എൻസിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നിൽ തുടർന്നു

dot image

കൊച്ചി: കൊച്ചിയിലെ എൻസിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കാക്കര കെ എം എം കോളേജിൽ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയെറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതിഷേധവുമായെത്തിയ രക്ഷിതാക്കൾ രാത്രി വൈകിയും എൻസിസി ക്യാമ്പ് നടക്കുന്ന കെഎംഎം കോളേജിന്റെ മുന്നിൽ തുടർന്നിരുന്നു. ക്യാമ്പിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നത്. രണ്ട് ദിവസം മുതലേ പല കുട്ടികൾക്കും ശരിരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു. ഇന്നലെ വൈകീട്ടോടെ കൂടുതൽ പേർ ക്ഷീണിതരായി തളർന്നുവിണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയും. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ക്യാമ്പിൽ നിന്നും കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്.

600 ഓളം കുട്ടികളാണ് എൻസിസി ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പ് നിർത്താൻ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകിയതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോയി.

എന്നാൽ സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി അറിയിച്ചിരുന്നു. ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlight:Food poisoning at Ncc camp in Kochi; Police have started an investigation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us