കൊല്ലം: നിലമേലില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എഴ് പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അമിതവേഗതയിലെത്തിയ ബസ് വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബസിൻ്റെ പിന്നാലെയുണ്ടായിരുന്ന ഓട്ടോറിക്ഷയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. പത്താനാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. ബസ് അമിതവേഗതയില്‍ കാറിലേക്ക് ഇടിച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറിൻ്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെഎസ്ആര്‍ടിസിക്ക് പിന്നിലുണ്ടായിരുന്ന ഓട്ടോയും അപകടത്തില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. സംഭവത്തില്‍ നിലവില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്.
Content Highlight: KSRTC Bus hits car in Kollam, 7 injured