തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്.
ഇന്ന് പുലർച്ചെ 5.50നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുക്കുക. മൂന്ന് കിലോഗ്രാമിനടുത്താണ് തൂക്കം. ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്.
Content Highlights: 3 year old baby left at Ammathottil