എംടിയുമായുള്ളത് 50 വർഷത്തെ ബന്ധം, മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ; കമൽ ഹാസൻ

അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ കുറിച്ചു.

dot image

മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ കുറിച്ചു. ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്ന് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Content Highlight: actor Kamal Haasan pays condolences to MT vasudevan Nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us