ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്‌ഐക്കെതിരെ സിപിഐഎം

ശനിയാഴ്ച മുതല്‍ എസ്‌ഐ വിജിത്തിനെ ശബരിമല ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുകയാണ്

dot image

തൃശൂര്‍: തൃശൂരില്‍ ആഘോഷം തടഞ്ഞ സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം. തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിനെതിരെ നടപടി വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. സിപിഐഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എസ്‌ഐയുടെ പള്ളിയിലെ ഇടപെടല്‍ അനാവശ്യമായിരുന്നുവെന്നും സിപിഐഎം പ്രതികരിച്ചു.

അതേസമയം വിമര്‍ശനങ്ങള്‍ക്കിടെ എസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ എസ്‌ഐ വിജിത്തിനെ ശബരിമല ഡ്യൂട്ടിയില്‍ നിയോഗിച്ചിരിക്കുകയാണ്.

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലാണ് ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ് എത്തിയത്. പള്ളി കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ല. കരോള്‍ പാടിയാല്‍ തൂക്കിയെടുത്ത് എറിയുമെന്നായിരുന്നു എസ് ഐ വിജിത്ത് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രതികരണം.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്. പള്ളി വളപ്പില്‍ കാരോള്‍ ഗാനം മൈക്കില്‍ പാടരുതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ചരിത്രത്തില്‍ ആദ്യമായാണ് പള്ളിയില്‍ കരോള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.

കരോള്‍ മുടങ്ങിയതോടെ കമ്മിറ്റിക്കാര്‍ സുരേഷ് ഗോപി എംപിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എസ്ഐക്ക് ഫോണ്‍ കൊടുക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്ഐ സംസാരിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ശേഷം സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും, പൊലീസ് കരോളിന് അനുമതി നല്‍കിയില്ല

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us