പാലക്കാട്: പറമ്പിക്കുളത്ത് തേക്കടിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. തേക്കടി വരടികുളം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശി മാധവനാ(52)ണ് പരിക്കേറ്റത്. മാധവനും സുഹൃത്തുക്കളും വൈകിട്ട് അല്ലിമൂപ്പൻ കോളനിയിലെ കടയിൽ വന്നു തിരിച്ചു പോവുന്നതിനിടയിലായിരുന്നു കാട്ടാന ആക്രമണം. തലയ്ക്ക് സാരമായി പരിക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: man injured in wild elephant attack